ലാസ് വെഗാസ് : നൂറ്റാണ്ടിലെ പോരാട്ടത്തില്‍ അമേരിക്കക്കാരന് ഫ്ളോയിഡ് മെയ് വെതര്‍ ജൂനിയര്‍ ലോകപട്ടം ഇടിച്ചുനേടി. ലാസ് വെഗാസിലെ എംജിഎം അറീനയില്‍ ബോക്സിങ് ലോകകിരീടത്തിനായുള്ള വെല്‍റ്റര്‍ വെയ്റ്റിനായി ഇന്ന് രാവിലെ നടന്ന പോരാട്ടത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പക്വിയാവോയെയാണ് മെയ് വെതര്‍ ഇടിച്ചിട്ടത്.
സ്കോര്‍ : 118110, 116112, 116112
ഇതുവരെ ഒരു മത്സരത്തിലും തോറ്റചരിത്രം മെയ് വെതറിനില്ല. ഇതുവരെ മെയ്വെതര് റിങ്ങിലിറങ്ങിയ 48 മല്‍സരങ്ങളിലും പരാജയം രുചിക്കാതെയാണ് ലോകകിരീടവും സ്വന്തമാക്കിയത്.
പക്വിയാവോ 57 മത്സരങ്ങളില്‍ അഞ്ചു തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട്.
Discussion about this post