കൊച്ചി:ഡിജിപിയെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായഭിന്നതയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെയ് 30ന് നിലവിലെ ഡിജിപി ബാലസുബ്രഹ്മണ്യം ഈ മാസം 30ന് സ്ഥാനമൊഴിയുകയാണ്. ഈ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി യാതൊരു ഭിന്നതയുമില്ല.
ഭിന്നതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ആഭ്യന്തര മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മഹേഷ് കുമാര്‍ സിംഗ്‌ളയെ സീനിയോറിറ്റി പരിഗണിച്ച് നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തയാറെടുക്കുന്നത്. എന്നാല്‍, ജയില്‍ മേധാവി ടി.പി. സെന്‍കുമാറിനെ ഡി.ജി.പിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
രാജസ്ഥാനില്‍ ബി.എസ്.എഫിന്റെ അഡീഷനല്‍ ഡയറക്ടറാണ് മഹേഷ് കുമാര്‍ സിംഗ്‌ള. എന്നാല്‍, സെന്‍കുമാറിന് നിയമിക്കണമെന്നാണ് സംസ്ഥാനത്തെ പ്രമുഖ സമുദായ സംഘടന സര്‍ക്കാറിന് മേല്‍ചെലുത്തുന്ന സമ്മര്‍ദം. എന്നാല്‍, ഡെപ്യൂട്ടേഷന്‍ കാലാവധി തീരും മുമ്പ് സംസ്ഥാനത്തേക്ക് മടങ്ങിയത്തെുമെന്നറിയിച്ച് മഹേഷ് കുമാര്‍ സിംഗ്‌ള ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഈ കത്ത് പരിഗണിക്കണമെന്നതാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
Discussion about this post