കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ യൂ ട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പ്. വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പിന്നില്‍ ഒരു സ്ത്രീയാണെന്നാണ് പ്രാഥമിക സൂചന. സംഭവ സ്ഥലത്തു നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് അക്രമണം നടത്തിയതെന്ന് പോലിസ് സംശയിക്കുന്നു .
പ്രാദേശിക സമയം പകല്‍ 12.45നാണ് സംഭവം. പരിക്കേറ്റവരെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1,700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും ഒഴിപ്പിച്ചു. പോലീസ് നടപടികള്‍ തുടരുകയാണ്.
Discussion about this post