ഡല്‍ഹി; അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കും സിലിക്കണ്‍ വാലിയാകാമെന്ന് സൂചിപ്പിച്ച് ലോകബാങ്ക് റിപ്പോര്‍ട്ട്. ആഗോള ഐ.ടി ഭീമന്മാരുടെ കേന്ദ്രമായ അമേരിക്കയിലെ സിലിക്കണ്‍ വാലിയെപ്പോലെയാകാന് രാജ്യത്തിന് കഴിയുമെന്ന് ലോക ബാങ്കിന്റെ ഇന്ത്യന്‍ തലവന്‍ ജുനൈദ് കമാല്‍ അഹമ്മദ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വികസ്വര രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
താഴ്ന്ന വരുമാനത്തില്‍ നിന്ന് ഉയര്‍ന്ന വരുമാനമുള്ള രാജ്യമായി മാറാനുള്ള അന്തരീക്ഷം ശൃഷ്ടിച്ചാല് സാങ്കേതിക വിദ്യയിലടക്കം രാജ്യത്തിന് മുന്നേറ്റം ഉണ്ടാവും. ഇത് തുടര്‍ന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് സിലിക്കണ്‍ വാലിയാകാന്‍ കഴിയും.
കമ്പനികളുടെ വലിപ്പം,ശേഷി, കണ്ട്പിടുത്തം എന്നിവ തമ്മില്‍ ശക്തമായ ബന്ധമുണ്ട്. നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടില്ലെങ്കില് ബിസിനസ്സുകള്‍ മുരടിച്ച് പോകും. വികസ്വര രാജ്യങ്ങളില്‍ ഗവേഷണങ്ങള്‍ക്കും കണ്ട് പിടുത്തങ്ങള്‍ക്കും നിക്ഷേപങ്ങള്‍ നല്‍കുന്നത് പോലെ ഇന്ത്യയിലും നിക്ഷേപങ്ങള്‍ വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Discussion about this post