ട്വിറ്ററില്‍ സജീവമായിരിക്കുന്ന ഒരു നേതാവാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ അദ്ദേഹം ഷെയര്‍ ചെയ്യുന്ന ട്വീറ്റുകളില്‍ പലതും അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറാറുണ്ട്. റെയില്‍വെ മന്ത്രിയായ പീയൂഷ് ഗോയലിനെതിരെ ‘ദ വയര്‍’ എന്ന ഓണ്‍ലൈന്‍ പത്ര വെബ്‌സൈറ്റ് നടത്തിയ തെറ്റായ ആരോപണം കഴിഞ്ഞ ദിവസം ട്വിറ്റര്‍ വഴി ഷെയര്‍ ചെയ്തിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പീയൂഷ് ഗോയല്‍ ഡയറക്ടറായിരുന്ന കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത. പീയൂഷ് ഗോയല്‍ 2008 മുതല്‍ 2010 വരെ ശിര്‍ദി ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ ഡയറക്ടറായിരുന്നു. 2010ല്‍ രാജ്യസഭാംഗം ആയത് മൂലം അദ്ദേഹം കമ്പനിയില്‍ നിന്നും രാജിവെക്കുകയായിരുന്നു. ലാമിനേറ്റ് ചെയ്ത ബോര്‍ഡുകളും എം.ഡി.എഫ് ബോര്‍ഡുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ശിര്‍ദി ഇന്‍ഡസ്ട്രീസ്.
2010ന് ശേഷം വന്ന സാമ്പത്തിക മാറ്റങ്ങളും വിപണിയിലുണ്ടായ മാന്ദ്യവും കമ്പനിയെ നഷ്ടത്തില്‍ കൊണ്ടെത്തിക്കുകയായിരുന്നു. ഈ സമയം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് അടങ്ങുന്ന യു.പി.എ സര്‍ക്കാരായിരുന്നു. ഈ കമ്പനി പിന്നീട് 650 കോടിയോളം രൂപ ലോണ്‍ ഇനത്തില്‍ തിരിച്ചടക്കാന്‍ സാധിക്കാതെയിരിക്കുകയാണ്. ഇതില്‍ പീയൂഷ് ഗോയലിന് യാതൊരു ബന്ധവുമില്ലാ എന്ന കാര്യം വ്യക്തമാണ്.
ഇതിന് മുമ്പും രാഹുല്‍ ഗാന്ധി ഇതേ പത്ര വെബ്‌സൈറ്റിന്റെ തെറ്റായ ആരോപണങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ നടത്തിയ തെറ്റായ ആരോപണവും രാഹുല്‍ ഗാന്ധി ഷെയര്‍ ചെയ്തിരുന്നു.
Discussion about this post