ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്കി. ബിജെപി നേതാവായ അഭിഭാഷകന് അശ്വനി കുമാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയില്‍ കമ്മീഷന് നിലപാട് വ്യക്തമാക്കിയത്. ഒരാള്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് രണ്ടിലും ജയിച്ചാല്‍ ഒരു സീറ്റ് രാജിവെക്കേണ്ചി വരും. രാജിവെച്ച സീറ്റില്‍ പിന്നീച് ഉപതെരഞ്ഞെചുപ്പും ആവശ്യമായി വരും. ഇത് വലിയ സാമ്പത്തീക നഷ്ടം ഉണ്ടാക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
പല പ്രമുഖ നേതാക്കളും ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിക്കാറുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും, സംസ്ഥാനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതി നോട്ടിസ് നല്‍കിയിരുന്നു.
Discussion about this post