ദിവസങ്ങളായി ലോക്‌സഭയും രാജ്യസഭയും സ്തംഭിക്കുകയാണ്. സ്ഥിതി ഗതികള്‍ ജനാധിപത്യത്തിനെ കൊല്ലുന്നതു പോലെയാണന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തെങ്കിലും ആവശ്യം പറഞ്ഞ് സഭകളില്‍ ബഹളമുണ്ടാക്കുകയും പിന്നീട് സഭ നിര്‍ത്തിവെക്കുകയുമാണ് പതിവ്. ഇത് രാജ്യത്തിന്റെ തന്നെ ക്ഷമയെ പരീക്ഷിക്കുന്നതുപോലെയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യസഭയില്‍ കോണ്‍ഗ്രസും ബി.എസ്.പിയും എസ്.സി.-എസ്.ടി നിയമത്തില്‍ വന്ന വിധിക്കെതിരെയായിരുന്നു ബഹളമുണ്ടാക്കിയതെങ്കില്‍ ടി.ഡി.പി ആന്ധ്രാ വിഷയത്തെച്ചൊല്ലി ബഹളമുണ്ടാക്കി. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കാവേരി വിഷയത്തിലായിരുന്നു ബഹളമുണ്ടാക്കിയത്. വെള്ളിയാഴ്ച സഭ അവസാനിക്കും.
ലോക്‌സഭയിലും കാവേരി വിഷയത്തെച്ചൊല്ലി ബഹളം നടന്നിരുന്നു. സ്പീക്കറായ സുമിത്ര മഹാജന്‍ ഉച്ചവരെ സഭ നിര്‍ത്തിവെക്കുകയായിരുന്നു
Discussion about this post