ന്യൂയോര്‍ക്ക്: 8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്കിന്റെ സ്ഥിരീകരണം. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസറാണ് ഇക്കാര്യം ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ 11 ലക്ഷം അക്കൗണ്ടുകള്‍ യുകെയില്‍ നിന്നുള്ളത് ആണെന്നാണ് റിപ്പോര്‍ട്ട്.
കേംബ്രിജ് അനലറ്റിക്ക അഞ്ചു കോടി ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ട്. കേംബ്രിജ് അനലറ്റിക്കയിലെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വൈലിയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങള്‍ കൂടി കേംബ്രിജ് അനലറ്റിക്ക എന്ന സ്ഥാപനം ചോര്‍ത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
Discussion about this post