കൊച്ചി; കേരളത്തില്‍ കപട മതേതരത്വം കൊണ്ട് ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്. ഭൂരിപക്ഷമാണെങ്കിലും ഹിന്ദുക്കളെ തഴയുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ന്യൂന പക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും അംഗീകാരവും ഹിന്ദു സമുദായത്തിന് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദിശങ്കരന്റെ ജന്മ നാട്ടിലെ വിമാനത്താവളത്തിന് പോലും അദ്ദേഹത്തിന്റെ പേരിടാന്‍ സാധിച്ചില്ല. എഴുത്തച്ഛന്റെ ജന്മനാട്ടില് ആ മഹാന് വേണ്ടി ഒരു സ്മാരകം പോലും നിര്‍മിക്കാന്‍ ആവുന്നില്ലെന്നും ജസ്റ്റിസ് കുറ്റപ്പെടുത്തി. ഹിന്ദു ഐക്യ വേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post