കേംബ്രിഡ്ജ് അനലറ്റിക്കയ്കുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ആടിയുലയുന്ന ഫേസ്ബുക്കിനെ നിയന്ത്രിക്കാന്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ഫേസ്ബുക്ക് സി ഇ ഒ .
ഫേസ്ബുക്ക് പേജുകള്‍ക്കും , ഗ്രൂപ്പുകള്‍ക്കും വെരിഫിക്കേഷന് നിര്‍ബന്ധമാക്കുകയാണ് ഈ നടപടി .
പൊതുതിരഞ്ഞെടുപ്പുകളിലെ സോഷ്യല്‍ മീഡിയ സ്വാധീനം നിയന്ത്രിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് ഫേസ്ബുക്കിന്റെ കണക്കുക്കൂട്ടല്‍ . ഇത്തരമൊരു സംവിധാനം വരുന്നത് വഴി ഫേസ്ബുക്ക് വഴി രാഷ്ട്രീയ പരസ്യങ്ങള്‍, പ്രചാരണങ്ങള്‍ നല്കാന് ആഗ്രഹിക്കുന്നുവെങ്കില്‍ പരസ്യദാതാക്കള്‍ അവരുടെ വ്യക്തിത്വവും , ആധികാരികതയും തെളിയിക്കേണ്ടി വരും .
പേജുകള്‍ , പരസ്യദാതാക്കള്‍ എന്നിവരെ വെരിഫൈ ചെയ്യുന്നതിനായി കൂടുതല്‍ ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്നും ! എന്നാല്‍ ഈ നടപടികള്‍ കൊണ്ട് പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം കാണാന്‍ സാധിക്കില്ലയെന്നു സക്കര്‍ബര്‍ഗ് തുറന്നു സമ്മതിച്ചു .
എന്നാല്‍ ഇത്തരം സംവിധാനങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്ക് ഈ നടപടി തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
Discussion about this post