ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. ബംഗാളിലെ മാല്‍ഡയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് സീറ്റുകള്‍ ഒഴിച്ചിട്ടിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. 37 സീറ്റുള്ള മാല്‍ഡയില്‍ 11 സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ വേണ്ടായെന്നൊരു കരട് രാഷ്ട്രീയ പ്രമേയം സി.പി.എം പരിഗണിക്കാനിരിക്കുകയാണ്. അതിനിടയിലാണ് ഈ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നത്.
ഇരുവിഭാഗവും ഇതിനെ തന്ത്രപരമായ ഒത്തുതീര്‍പ്പ് എന്നാണ് പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും മാല്‍ഡയില്‍ കോണ്‍ഗ്രസും സി.പി.എമ്മും കൈകോര്‍ത്തിരുന്നു. സംഭവത്തെപ്പറ്റി ഔദ്യോഗികമായി പ്രസ്താവനകള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
Discussion about this post