കൊല്ലം: കൊട്ടാരക്കരയില്‍ എസ്.എഫ്.ഐ നേതാക്കളെ സി.പി.എം നേതാക്കള്‍ മര്‍ദിച്ചതായി പരാതി. ജില്ലാ കമ്മിറ്റി അംഗം അഡ്വ, വി രവീന്ദ്രന് നായരും സി.പി.എം കൊട്ടാരക്കര ഏരിയാ സെക്രട്ടറിയും മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയാ കമ്മറ്റി നേതാക്കള്‍ ജില്ല കമ്മറ്റിയ്ക്ക് പരാതി നല്കി.
സിപിഎം രക്തസാക്ഷിയുടെ മകന് ഉള്‍പ്പടെയുള്ളവരാണ് മര്‍ദ്ദനത്തിന് ഇരയായത്. വിഭാഗീയതയുടെ പേരില്‍ താങ്കള്‍ക്ക് ഇഷ്ടമല്ലാത്ത എസ്.എഫ്.ഐ ക്കാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
Discussion about this post