ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയാ മിര്‍സ തനിക്കും ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷോയ്ബ് മാലിക്കിനും ജനിക്കാന്‍ പോകുന്ന കുട്ടിയുടെ പേരിന്റെ കൂടെ മാലിക് എന്ന് പേര് മാത്രമല്ല, തന്റെ കുടുംബ പേരായ മിര്‍സയും ഉണ്ടാകുമെന്ന് വെളിപ്പെടുത്തി. ഗോവയില്‍ നടക്കുന്ന ഗോവ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ‘ജെന്‍ഡര്‍ ബയസ്’ എന്ന ചര്‍ച്ചാ പാനലില്‍ സംസാരിക്കവെയായിരുന്നു സാനിയ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഒരു സ്ത്രീയായത് കൊണ്ട് താന്‍ തന്റെ കുടുംബത്തില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്നങ്ങളും താരം പങ്കുവെച്ചു. കുടുംബം മുന്നോട്ട് പോകാന്‍ ഒരു മകന് വേണമെന്ന് കുടുംബാംഗങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ തനിക്കോ തന്റെ സഹോദരിക്കോ ഒരു സഹോദരന്റെ ആവശ്യം ഉള്ളതായി ഇതുവരെ തോന്നിയില്ലായെന്നും താരം വ്യക്തമാക്കി.
Discussion about this post