ഭക്ഷണത്തിന്റെ ജി.എസ്.ടി കുറച്ചിരിക്കുകയാണ് റെയില്‍വെ. കാറ്ററിങിന് 18 ശതമാനവും ഹോട്ടലുകള്‍ക്ക് 5 ശതമാനവുമാണ് നിയമപ്രകാരമുള്ള ജി.എസ്.ടി നിരക്കുകള്‍. എന്നാല്‍ കാറ്ററിങ് ഒരു സ്ഥാപനമാണ് കരാറെടുത്തിരിക്കുന്നത്. അതുകൊണ്ട് ആ സ്ഥാപനത്തിന് ഒരു ജി.എസ്.ടി രജിസ്ട്രേഷനില്‍ രണ്ട് സ്ലാബുകളില്‍ നികുതി ഈടാക്കാനാകില്ല. അതുകൊണ്ട് ഉയര്‍ന്ന സ്ലാബായ 18 ശതമാനമായിരുന്നു ഭക്ഷണത്തിന് ഈടാക്കിയിരുന്നത്. എന്നാല്‍ റെയില്‍വെ നടത്തുന്ന ഭക്ഷണശാലകള്‍ ഹോട്ടലുകള്‍ക്ക് തുല്യമാണെന്നും അതുകൊണ്ട് അഞ്ച് ശതമാനം നികുതിയെ ഈടാക്കാന്‍ പാടുകയുള്ളുവെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതെത്തുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് ടൂറിസം ആന്‍ഡ് കാറ്ററിങ് വിഭാഗം അഡീഷണല്‍ അംഗം സഞ്ജീവ് കാര്‍ഗ് ധനകാര്യമന്ത്രാലയം ടാക്സ് റിസേര്‍ച്ച് യൂണിറ്റിന് ഫെബ്രുവരി ഒന്നിന് കത്തയച്ചിരുന്നു. ഇതിന് ശേഷമാണ് റെയില്‍വേയുടെ ഭക്ഷണത്തിന്റെ നികുതി 5 ശതമാനമാക്കി മാറ്റിയത്.
Discussion about this post