മകന് തീവ്രവാദിയായി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവനെ വെടിവെച്ചുകൊള്ളാന് പറഞ്ഞ് യുവാവിന്റെ അമ്മ. കമര്‍ ഉസ് സമാന് എന്ന യുവാവ് ജമ്മു കശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് യുവാവിന്റെ അമ്മയുടെ ഈ പ്രസ്താവന. തങ്ങള്‍ രാജ്യത്തിനൊപ്പമാണെന്നും മകനെ വെടിവെച്ചുകൊന്നാല്‍ അവന്റെ മൃതദേഹം പോലും ഏറ്റെടുക്കില്ലായെന്നും ഈ അമ്മ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു മകന് തങ്ങള്‍ക്ക് വേണ്ടായെന്നാണ് അമ്മയുടെ അഭിപ്രായം.
ബിരുദാനന്തര ബിരുദ ധാരിയായ കമര്‍ കുറച്ച് വര്‍ഷങ്ങള്‍ അമേരിക്കയിലായിരുന്നു. അതിന് ശേഷം നാടായ അസമില്‍ എത്തിയതിന് ശേഷം കശ്മീരിലേക്ക് പോയി. അവിടെ ബിസിനസ് ചെയ്യുകയാണെന്നാണ് കമര്‍ ബന്ധുക്കളോട് പറഞ്ഞത്. പിന്നീട് തന്റെ ഭാര്യയെയും മകനെയും കശ്മീരിലേക്ക് കൊണ്ടുപോയിരുന്നു.
കമര്‍ എ.കെ.47 തോക്ക് പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം കശ്മീരില്‍ മാത്രം ഒതുങ്ങില്ല. പാക് തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിശീലനം നല്‍കിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post