കത്തുവാ ബലാത്സംഗത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ കൈകളുണ്ടെന്ന് മധ്യ പ്രദേശിലെ ബി.ജെ.പി അദ്ധ്യക്ഷനായ നന്ദകുമാര്‍ സിംഗ് ചൗഹാന് പരാമര്‍ശിച്ചു. ബലാത്സംഗത്തിന് ശേഷം ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കശ്മീരില്‍ ഹിന്ദുക്കള്‍ ഒരു ശതമാനത്തിന് താഴെ മാത്രമേ ഉള്ളൂവെന്നും ഈ സാഹചര്യത്തില്‍ അവര്‍ക്ക് മുദ്രാവാക്യം വിളിക്കാന്‍ സാധിക്കില്ലായെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നില്‍ പാക്കിസ്ഥാനികളാണെന്നും അവര്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബലാത്സംഗം നടന്നത് മനുഷ്യത്വത്തിന് തന്നെ ഒരു നാണക്കേടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post