താലീബാനും ഹക്കാനിയും പാക്കിസ്ഥാനിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷിതരായിരിക്കുന്നുവെന്ന് മുതിര്‍ന്ന യു.എസ് ജനറലായ മാര്‍ക്ക്.എ.മൈലി പറഞ്ഞു. അഫാഗാനിസ്ഥാനിലെ കലാപകാരികളെ തടയണമെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ഈ കലാപകാരികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാവരുതെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനില്‍ താലീബാനും ഹക്കാനിയ്ക്കും ലഭിക്കുന്ന അഭയം പാക്കിസ്ഥാന്റെ സുരക്ഷാ സേനകള്‍ നേരിടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ അമേരിക്കയ്ക്കൊരു ഭീഷണിയായി മാറാതിരിക്കാന്‍ വേണ്ടിയാണ് അവിടെ അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തന്ത്രം വളരെ ഫലപ്രദമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post