ഡല്‍ഹി: ക്രൈസ്തവ സഭകളും സി.പി.എമ്മും വിമോചനത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.എന്നാല്‍ വ്യത്യസ്ത വഴികള്‍ സ്വീകരിക്കുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂ എന്നും യെച്ചൂരി പറഞ്ഞു.
ക്രൈസ്തവ സഭകളും സി.പി.എമ്മും തമ്മില്‍ തെറ്റിദ്ധരണയുണ്ടെങ്കില് പരഹരിക്കുമെന്നും യെച്ചൂരി അറിയിച്ചു. കേരളത്തില്‍ ക്രൈസ്തവ സഭകളുമായുള്ള പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സംസ്ഥാന ഘടകത്തിന് ശേഷിയുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍തോമ മെത്രാപോലീത്തയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍ നിന്ന് കാല്‍നടയായി എത്തിയാണ് യെച്ചൂരി സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയ്ക്ക് മെത്രാപോലീത്ത സമയം ചോദിച്ചപ്പോള്‍ അങ്ങോട്ട് വരാമെന്ന് യെച്ചൂരി അറിയിക്കുകയായിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചാണ് യെച്ചൂരിയെ മെത്രാപോലീത്ത സ്വീകരിച്ചത്. യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനമില്ലെന്ന് ജോസഫ് മെത്രോപോലീത്ത പറഞ്ഞു. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എത്തിയ കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസുമായും യെച്ചൂരി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post