അടിമുടി മാറ്റത്തിനൊരുങ്ങി ജിമെയില്‍. ഇനി മുതല്‍ ഒരു നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ ഇമെയില്‍ സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കില്ല. സുരക്ഷയ്ക്കായി ജി മെയില്‍ പുതുതായി കൊണ്ടുവന്ന ‘കോണ്‍ഫിഡന്‍ഷ്യല്‍ മോഡ്’ ഉപയോഗിക്കാം. ഇമെയിലുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതും കോപ്പി ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതും ഇതിലൂടെ തടയാനാകും.
കാലാവധി കഴിഞ്ഞ ഇമെയിലുകള്‍ ഇന്‍ബോക്സില്‍ നിന്ന് സ്വാഭാവികമായും ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലായിരിക്കും ഇനി ഉണ്ടാവുക. ഇമെയിലുകള്‍ക്ക് മറുപടി സന്ദേശം നിര്‍ദേശിക്കുന്ന സ്മാര്‍ട്ട് റിപ്ലേ സൗകര്യം താല്‍ക്കാലികമായി മാറ്റി നിര്‍ത്താവുന്ന സ്നൂസ് ബട്ടണും ജിമെയിലിന്റെ പുതിയ സൗകര്യമാണ്. നേരത്തെ വെബ് ഡിസൈനിലടക്കം മാറ്റമുണ്ടാവുമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു.
Discussion about this post