താനൂരില്‍ അടച്ചിട്ട കെ.ആര് ബേക്കറിയുടെ ഷട്ടര്‍ അടിച്ചു തകര്‍ത്ത് കടയ്ക്കുള്ളിലെ സാധന സാമഗ്രികള്‍ നശിപ്പിച്ചു. ഇന്നലെ നടന്ന ഹര്‍ത്താലിന്റെ മറവിലാണ് താനൂരിലെ വിവിധ സ്ഥപനങ്ങള്‍ അക്രമികള്‍ നശിപ്പിച്ചത്. അടച്ചിട്ട ബേക്കറി തകര്‍ത്തവര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപാരികള്‍ ഇന്ന് താനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ഹിന്ദു സ്ഥാപനങ്ങള്‍ക്ക് നേരെ തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ ആക്രമമാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
വീഡിയൊ-
എറണാകുളം പനമ്പള്ളി നഗറിലെ ബോസ്ച് തെര്‍മോ ടെക്നോളജി ഓഫിസും അക്രമികള്‍ അടിച്ചു നശിപ്പിച്ചു. ഒരു മതവിഭാഗത്തിന് കീഴിലുള്ള സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണമാണ് മിക്കയിടത്തും നടന്നതെന്ന് വ്യാപാരികളില്‍ ചിലര്‍ ആരോപിക്കുന്നു.
Discussion about this post