യു.എന്നിലെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ആറെണ്ണത്തിലും ഇന്ത്യ ജയിച്ചു. ഇതില്‍ അഞ്ചെണ്ണത്തിലും ഏകകണ്ഠമായാണ് വിജയിച്ചിട്ടുള്ളത്.
തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.
നാല് യു.എന്‍ സംഘടനകള്‍, മൂന്ന കമ്മീഷനുകള്‍ ഒരു കമ്മിറ്റി എന്നിവയില്‍ ഇന്ത്യ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
എന്‍.ജി.ഓ കമ്മിറ്റിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഇന്ത്യ മത്സരം നേരിടേണ്ടി വന്നത്. എന്നാല്‍ ഇതില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. ജനുവരി 2019 മുതല്‍ ഇന്ത്യ 4 വര്‍ഷത്തേക്ക് ഈ കമ്മിറ്റിയില്‍ ഉണ്ടാവും.
യു.എന്‍ വികസന പദ്ധതി (യു.എന്‍.ഡി.പി), യു.എന്‍ ജനസംഖ്യാ ഫണ്ട് (യു.എന്‍.എഫ്.പി.എ), യു.എന്‍ ഓഫീസ് ഫോര്‍ പ്രോജക്ട് സര്‍വ്വീസസ് (യു.എന്‍.ഓ.പി.എസ്) എന്നീ വിഭാഗങ്ങളിലെ ഭരണനിര്‍വ്വാഹക സമിതിയംഗമായ ഇന്ത്യ മൂന്ന് കൊല്ലത്തോളം ഈ പദവിയിലുണ്ടാവും.
Discussion about this post