ബുധനാഴ്ച ഹൈദരാബാദില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ സി.പി.എമ്മിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ ഭിന്നത രൂക്ഷമാവുന്നു. കോണ്‍ഗ്രസിനോട് സഹകരിക്കണമെന്നാണ് സിപിഐ നിലപാട്. എന്നാല്‍ ഇതിനോട് സി.പി.എമ്മിന് വിയോജിപ്പുണ്ട്. എന്നാല്‍ സി.പി.ഐ ഇല്ലാതെ ഇടത് ഐക്യം ഇല്ലായെന്നും സി.പി.എം വ്യക്തമാക്കുന്നു. പാര്‍ട്ടി ശക്തിപ്പെടാന്‍ കുറുക്കു വഴികള്‍ ഇല്ലെന്ന് സംഘടാന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാര്‍ട്ടി സെന്ററില്‍ നിന്നും ആസൂത്രിതമായ രീതിയില്‍ വിവരങ്ങള്‍ ചോരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്പിയും ഫോര്‍വേഡ് ബ്ളോക്കും പോയത് വലിയ നഷ്ടമാണ്. തെരഞ്ഞെടുപ്പ് തോല്‍വികള്‍ പാര്‍ട്ടിയുടെ അടിത്തറ ഇടിഞ്ഞതിന് ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Discussion about this post