പിണറായിയില്‍ ഒരു വീട്ടിലെ കുടുംബാഗങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തലുമായി പോലീസ്. മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും മൃതദേഹങ്ങളുടെ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോള്‍ അവയില്‍ അലൂമിനിയം ഫോസ്ഫൈഡിന്റെ അംശം കണ്ടെത്തി. സൗമ്യയുടെ മകള്‍ ഐശ്വര്യയുടെയും മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കണ്ടെത്തിലിനെത്തുടര്ന്ന് ആശുപത്രിയിലായിരുന്ന സൗമ്യയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമലയും കുഞ്ഞിക്കണ്ണനും ഐശ്വര്യയും മീനാക്ഷിയും ഛര്ദിലിനെത്തുടര്ന്നാണ് മരിച്ചത്.
Discussion about this post