സിഖ് ഗുരുവായ ഗുരുനാനാകിനെ ലഷ്കര്‍-ഇ-തോയ്ബ നേതവും ഹാഫിസ് സയീദിന്റെ ജ്യേഷ്ഠനുമായ അബ്ദുള്‍ റഹ്മാന് മക്കി. പാക്കിസ്ഥാനിലെ മുള്താന് നഗരത്തില്‍ വെച്ചാണ് അബ്ദുള്‍ റഹ്മാന് മക്കി ആദ്യ സിഖ് ഗുരുവായ ഗുരു നാനാക് ദേവനെ അധിക്ഷേപിച്ചത്.
‘ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുക എന്നുള്ള ഗൂഢാലോചന നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ്. ഗുരു നാനാകും ഈ തെറ്റ് ചെയ്തിട്ടുണ്ട്. 350 കൊല്ലം മുമ്പ് ബാബാ നാനാക് എന്നൊരാള്‍ വന്നു. അയാള്‍ ഇസ്ലാം അനുകൂലവാദിയാണെന്ന് ജനങ്ങള്‍ പറഞ്ഞു. മൗലവികളും പണ്ഡിതന്മാരും അയാള്‍ക്ക് പിന്തുണ നല്കി. ഇവര്‍ ഖുറാനിലെ വരികള്‍ വര്‍ണ്ണിക്കുമ്പോള്‍ ബാബാ നാനാകിന്റെ ധര്‍മ്മ പ്രഭാഷണങ്ങളെപ്പറ്റിയും പറഞ്ഞു. ആ സമയത്താണ് ഹിന്ദുക്കള്‍ മുസ്ലീങ്ങളെ ദുര്‍ബ്ബലമാക്കാന്‍ വേണ്ടി ചില ഗൂഢാലോചനകള്‍ നടത്തിയത്. ഇത് ഗുരു നാനാകിന്റെ ഗൂഢാലോചനയാണ്.’-അബ്ദുള്‍ റഹ്മാന് മക്കി പറഞ്ഞു.
സിഖ് മതം പേഷാവാര്‍ വരെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വന്ന ഗുരു നാനാക് സിഖ് മതം ഇസ്ലാം മതത്തെപ്പോലെത്തന്നെ ദൈവത്തിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്നുവെന്നും മുസ്ലീങ്ങളെപ്പോലെ താടി വെക്കുന്നതില്‍ വിശ്വസിക്കുന്നുവെന്നും ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും ആബ്ദുള്‍ റഹ്മാന് കൂട്ടിച്ചേര്‍ത്തു. സിഖ് മതക്കാര്‍ കാപട്യം കാണിക്കുന്നവരാണെന്ന് ജനം മനസ്സിലാക്കിയില്ലായെന്നും ആബ്ദുള്‍ റഹ്മാന് പറഞ്ഞു.
ആബ്ദുള്‍ റഹ്മാന് മക്കിയുടെ തലയ്ക്ക് രണ്ട് കൊല്ലം മുമ്പ് യു.എസ് സര്‍ക്കാര്‍ 20 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. പാക്കിസ്ഥാനില്‍ ആയിരക്കണക്കിന് സിഖ് മത വിശ്വാസികള്‍ ജീവിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഖലിസ്ഥാനി പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
Discussion about this post