കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈലയേയും മക്കള്‍ സന്ദര്‍ശിച്ചു. കോയമ്പത്തൂരിലെ ജയിലില്‍ എത്തിയായിരുന്നു സന്ദര്‍ശനം. കൊല്ലാനായിരുന്നു പോലിസിന്റെ പദ്ധതിയെന്ന് രൂപേഷ് പറഞ്ഞതായി മകള്‍ ആമി പറഞ്ഞു. വാഹനത്തിന്റെ ബ്രേക്ക് ചവിട്ടി ആളെ കൂട്ടിയതിനാലാണ് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതെന്ന് പിതാവ് പറഞ്ഞതായും ആമി പറഞ്ഞു.
രാവിലെ ജയിലിലെത്തിയ മക്കളെ മാതാപിതാക്കളെ കാണാന്‍ അനുവദിച്ചില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്.
Discussion about this post