ബെയ്ജിങ് : നാല് വയസുകാരനോടുള്ള ഗര്‍ഭിണിയുടെ പ്രതികാരം തീര്‍ക്കല്‍ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ പുറത്തായതോടെ ശല്യക്കാരനായ കുട്ടിയെ പാഠം പഠിപ്പിക്കിനാണ് താന്‍ അങ്ങനെ ചെയ്തതെന്ന ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി. കുട്ടിയോട് വരെ പ്രതികാര നടപടിയോടെ പെരുമാറിയ ഈ സ്ത്രീക്കെതിരേ വന്‍ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലുയര്ന്നിട്ടുള്ളത്.
ചൈനയിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗര്‍ഭിണിയും ഭര്‍ത്താവും. ഈ സമയത്ത് അവിടേക്ക് കടന്ന് വരുന്ന കുട്ടി കൈ കര്ട്ടന് നീട്ടിപിടിച്ച് കടന്ന് വരികയും അത് സ്ത്രീയുടെ ദേഹത്ത് തട്ടുകയും ഇവരുടെ കയ്യിലുള്ള ഭക്ഷണം ചെറുതായി തൂവുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ കരുതിക്കൂട്ടിയല്ലാതെ ചെയ്ത കുട്ടിത്തം നിറഞ്ഞ ആ പ്രവൃത്തി ഭാര്യയെയും ഭര്‍ത്താവിനെയും ചൊടിപ്പിക്കുകയായിരുന്നു.
ഇതിലുള്ള വൈരാഗ്യത്തിലായിരുന്നു ഗര്‍ഭിണിയുടെ പ്രവര്‍ത്തി. കുട്ടിയെ കാല്‍വെച്ച് തട്ടി വീഴ്ത്തി അത് സിസിടിവിയില്‍ വ്യക്തമായി പതിയുകയും ചെയ്തു.വീണ കുട്ടിയെ സ്ത്രീയോ സ്ത്രീയുടെ ഭര്‍ത്താവോ എഴുന്നേല്ക്കാന് പോലും സഹായിക്കാത്തതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടിയെയാണ് ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തിയത്. വീഴ്ച്ചയില്‍ കുട്ടിക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് കുട്ടി അമ്മയോട് കാല്‍വെച്ച് വീഴ്ത്തിയ കഥ പറയുന്നത്. അമ്മ ഹോട്ടലില്‍ ചെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.സംഭവത്തില്‍ ഗര്‍ഭിണി മാപ്പ് പറഞ്ഞു.
10,500 രൂപയും10 ദിവസം തടവിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത കുറ്റം ചുമത്താന്് പോലീസ് നടപടി സ്വീകരിച്ചെങ്കിലും സ്ത്രീ ഏഴു മാസം ഗര്‍ഭിണിയായതിനാല്‍ പരാതിയില്‍ നിന്ന് കുട്ടിയുടെ അമ്മ പിന്മാറുകയായിരുന്നു. അമ്മ ക്ഷമിച്ചെങ്കിലും സോഷ്യല്‍മീഡിയ സ്ത്രീയോട് ക്ഷമിക്കാന്‍ തയ്യാറായിട്ടില്ല.അമ്മയാവാന്‍ പോവുന്ന ഒരു സ്ത്രീയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം.
Discussion about this post