ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മുന്‍ പി.ഡി.പി നേതാവായ ഗുലാം നബി പട്ടേലിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. തന്റെ വാഹനമായ സ്കോര്‍പിയോയില്‍ പൊയ്ക്കൊണ്ടിരുന്ന ഗുലാം നബി പട്ടേലിനെ രാജ്പുരാ ചൗകില്‍ വെച്ച് തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്ന വഴിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ആദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ തന്റെ അനുശോചനം അറിയിച്ചു. ഇതുപോലുള്ള പ്രവര്‍ത്തികള്‍ ഒരു കുടുംബത്തേക്കൂടി നശിപ്പിക്കുന്നു എന്നല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലായെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post