ബാഴ്സലോണ: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോളുകളുടെ മികവില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്സലോണ മികച്ച ജയം നേടി.
സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ബാഴ്സയുടെ ജയം. മത്സരത്തിന്റെ അവസാന 13 മിനിറ്റിലാണ് മൂന്നു ഗോളുകളും ബാഴ്സ അടിച്ചത്. ബാഴ്സക്കുവേണ്ടി ലയണല്‍ മെസി രണ്ടും ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മര്‍ ഒരു ഗോളും നേടി.
77, 80 മിനിറ്റുകളിലാണ് മെസി വലകുലുക്കിയത്. മത്സരത്തിന്റെ അധിക സമയത്താണ് നെയ്മര്‍ ഗോള്‍ നേടിയത്.
മെയ് 13-ാം തീയതി മ്യൂണിക്കിലെ അലിയന്‍സ് അരീനയിലാണ് രണ്ടാം പാദ സെമി.
Discussion about this post