കത്വാ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്ന പ്രതികളെ പിന്തുണച്ച് അഭിഭാഷകരുടെ ഭാഗത്ത് തെറ്റില്ലായെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. ബാര്‍ കൗണ്‍സില്‍ തന്നെ നിയോഗിച്ച അന്വേഷണ പാനലാണ് ഇക്കാര്യ കണ്ടെത്തിയത്. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട് ബാര്‍ കൗണ്‍സില്‍.
സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമാണെന്നും ബാര്‍ കൗണ്‍സില്‍ പ്രതിനിധി സുപ്രീം കോടതിയെ അറിയിച്ചു.
പോലീസിനെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തങ്ങള്‍ അനുവദിച്ചില്ല എന്ന വാദം തെറ്റാണെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഇരയുടെ അഭിഭാഷകയെയും മാതാവിനെയും ഭീഷണിപ്പെടുത്തി എന്ന ആരോപണവും ബാര്‍ കൗണ്‍സില്‍ തള്ളി.
തങ്ങള്‍ നടത്തിയ പ്രതിഷേധം നിയമവിരുദ്ധമായി റോഹിംഗ്യകളും ബംഗ്ലാദേശികളും ഇന്ത്യയില്‍ തങ്ങുന്നതിനെതിരെയായിരുന്നുവെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.
Discussion about this post