കര്‍ണാടകയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആത്മവിശ്വാസമില്ലായെന്ന് ആരോപിച്ച് ജെ.ഡി.(എസ്) സ്ഥാനാര്‍ത്ഥി ജി.ടി.ദേവഗൗഡ. ഇതേ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ദേവഗൗഡ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും പറഞ്ഞു. സിദ്ധരാമയ്യക്ക് ആത്മവിശ്വാസമില്ലാത്തത് മൂലമാണ് അദ്ദേഹം ബദാമി മണ്ഡലത്തില്‍ കൂടി നിന്ന് മത്സരിക്കുന്നതെന്ന് ദേവഗൗഡ പരാമര്‍ശിച്ചു.
മുഖ്യമന്ത്രിയെന്ന നിലയില്‍ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തെ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ണാടകയിലെ ജനങ്ങള്‍ എച്ച.ഡി.കുമാരസ്വാമിയെ തങ്ങളുടെ മുഖ്യമന്ത്രിയായി കാണുവാന്‍ ആഗ്രഹിക്കുന്നുവെന്നും ദേവഗൗഡ പറഞ്ഞു.
മേയ് 12ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം മേയ് 15ന് പുറത്ത് വരും.
Discussion about this post