കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുറന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമാകാത്തതിനു രാഹുല്‍ മുന്‍പ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഓഫിസ് ഓഫ് ആര് ജി എന്ന പേരിലാണ് ബുധനാഴ്ച വെകുന്നേരം രാഹുല്‍ ഗാന്ധി അക്കൗണ്ട് തുറന്നത്.
ഇതിനോടകം കോണ്‍ഗ്രസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്റിറുഡന്റസ് യൂണിയനടക്കം ഏഴായിരം പേര് ട്വിറ്റര്‍ അക്കൗണ്ടില്‍ രാഹുലിനെ പിന്തുടരുന്നുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ സജീവമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ സഹായിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകണമെന്ന ആവശ്യവും ശക്തമായിരുന്നു.
Discussion about this post