കാബൂള്‍:അഫ്ഘാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ റിപ്പോര്‍ട്ടര്‍ അടക്കമാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ആദ്യത്തെ സ്ഫോടനത്തിന് ശേഷം റിപ്പേര്‍ട്ടിങ് നടത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്ക് ചാവേര്‍ എത്തി പൊട്ടി തെറിക്കുകയായിരുന്നു. ഇതിനിടയിലാണ് ഷാ മറായി എന്ന മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്ഫോടനത്തിലും 60 പേര് കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു
ശശ്ദരക് മേഖയിലുള്ള എന്‍.ഡി.എസ്. ഇന്റലിജന്‍സ് സര്‍വീസ് ബില്‍ഡിംഗിന് സമീപത്താണ് ഇന്ന് ആദ്യ സ്ഫോടനമുണ്ടായത്. ഇതില്‍ നാല് പേര് കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്പ സമയത്തിനകം തന്നെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി.
Discussion about this post