ഉത്തര്‍ പ്രദേശില്‍ പോടിക്കാറ്റ് മൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന സിദ്ധരാമയ്യയുടെ ട്വീറ്റിനെതിരെ പ്രതികരിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്. നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും കള്ളം പറയുന്ന കാര്യത്തില്‍ ഒരു കുറവുമില്ലാത്തയാളാണ് സിദ്ധരാമയ്യയെന്നും യോഗി പറഞ്ഞു.
ബുധനാഴ്ച രാത്രിയുണ്ടായ പോടിക്കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങള്‍ ഉത്തരേന്ത്യയില്‍ മൊത്തം ഉണ്ടായിട്ടുണ്ട്. ഈ സമയത്ത് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ യോഗിയെ സിദ്ധരാമയ്യ തന്റെ ട്വീറ്റിലൂടെ പരിഹസിക്കുകയായിരുന്നു.
At least 64 people have lost their lives due to a storm in Uttar Pradesh. My heartfelt condolences to the families who have lost their loved ones.
I am sorry your CM is needed here in Karnataka. I am sure he will return soon & attend to his work there. https://t.co/RwgDrhdn82
— Siddaramaiah (@siddaramaiah) May 3, 2018
അതേസമയം നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യോഗി മേല്‍നോട്ടം വഹിക്കുന്നുണ്ടായിരുന്നു. സ്ഥലത്തെ കളക്ടര്‍മാരോട് ജനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ യോഗി നിര്‍ദേശിച്ചിരുന്നു. ഇത് കൂടാതെ ശനിയാഴ്ച വരെ കര്‍ണാടകയില്‍ നില്‍ക്കാന്‍ പദ്ധതിയുണ്ടായിരുന്ന യോഗി പ്രചരണം പാതി വഴിയില്‍ നിര്‍ത്തി ഉത്തര്‍ പ്രദേശിലേക്ക് പോകാനിരിക്കുകയാണ്. ഇന്ന് രാത്രിയോടെ ആഗ്രയിലെത്തുന്ന യോഗി നാളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഇത് കൂടാതെ മറ്റന്നാള്‍ കാണ്‍പൂരില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും യോഗി വഹിക്കും.
Discussion about this post