തിരുവനന്തപുരം:യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവയ്ക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന് അറിയിച്ചു. ഇന്നു നടന്ന കെപിസിസി നിര്വാഹകയോഗത്തിലാണ് തീരുമാനം. ബാര്‍കോഴ അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ 19 മുതല്‍ 25 വരെ നിശ്ചയിച്ചിരിക്കുന്ന മേഖലാ ജാഥകള്‍ മാറ്റിവയ്ക്കണം എന്നായിരുന്നു കേരളാകോണ്‍ഗ്രസിന്റെ ആവശ്യം. ഇതു ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് 12ന് യോഗം ചേരുന്നുണ്ട്. ജാഥ നടത്തുന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ ഇപ്പോള്‍ തന്നെ രണ്ടു പക്ഷമുണ്ട്. കേരളാകോണ്‍ഗ്രസിനെ പോലെ പ്രസ്കതമായ ഒരു മുന്നണി ഇല്ലാതെ എങ്ങിനെ ജാഥയുമായി മുന്നോട്ട് പോകുമെന്ന് ഒരു വിഭാഗം ചോദിക്കുമ്പോള്‍ ഒരു വിഭാഗത്തിന് വേണ്ടി മാത്രം ജാഥ മാറ്റിവെയ്ക്കേണ്ട സാഹചര്യമുണ്ടോ എന്നാണ് എതിര്‍ഭാഗം ചോദിക്കുന്നത്.
കെപിസിസി നിര്‍വാഹക സമിതി യോഗത്തിനു മുന്‍പായി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post