തിരുവനന്തപുരം : കെപിസിസി യോഗത്തില്‍ വിമര്‍ശനം. കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനാണ് വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ശരിയായ ദിശയിലല്ല പോകുന്നതെന്ന് സുധീരന് കുറ്റപ്പെടുത്തി. ഇങ്ങനെ പോയാല്‍ യുഡിഎഫ് സര്‍ക്കാര്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണമെന്നും ക്ഷേമ പെന്‍ഷനുകള്‍ ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നും സുധീരന് അഭിപ്രായപ്പെട്ടു.മന്ത്രിമാര്‍ കുറഞ്ഞത് നാലു ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണം. ഘടകകക്ഷികളുടെ അതിരുവിട്ട സമ്മര്‍ദ്ദത്തിനു വഴങ്ങില്ലെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.സുധീരന്റെ അഭിപ്രായങ്ങളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചു.
കോണ്‍ഗ്രസ് അംഗത്വ വിതരണത്തില്‍ വീഴ്ച വരുത്തിയ മണ്ഡലം പ്രസിഡണ്ടുമാര്ക്കെതിര കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും സുധീരന് പറഞ്ഞു.
Discussion about this post