കോഴിക്കോട്: രക്തസാക്ഷികളെ അനുസ്മരിക്കുന്നത് ചിലര്‍ എന്തോ വലിയ അപരാധമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ വിഷമമാണെന്നും അസോസിയേഷന് സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പോലീസ് അസോസിയേഷന് സമ്മേളനവുമായി ബന്ധപ്പെട്ട് പോലിസുകാരുടെ പരസ്യമായ രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ചയായരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിനെ ന്യായീകരിച്ച് പിണറായി വിജയന് സംസാരിച്ചത്.
മറ്റിടങ്ങളില്‍ മരിച്ച പോലീസുകാരെയാണ് സമ്മേളനത്തില്‍ അനുസ്മരിച്ചത്. ഇത് നേരത്തെമുതലുള്ള കിഴ് വഴക്കമാണെന്നും രക്തസാക്ഷികളെ സംബന്ധിച്ച് വലിയ വിവരമില്ലാത്തവരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസില്‍ അസോസിയേഷന് പ്രവര്‍ത്തനം വേണ്ടെന്ന വാദത്തിനു ബലം നല്‍കാനാണ് ആരോപണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, പോലീസ് അസോസിയേഷനുകളില്‍ രാഷ്ട്രീയ അതിപ്രസരം രൂക്ഷമാകുന്നുവെന്നു രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. പോലീസിലെ രാഷ്ട്രീയ അതിപ്രസരം സേനയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷനുമെതിരെയുമാണ് ഈ മുന്നറിയിപ്പ്.
Discussion about this post