തിരുവനന്തപുരം : യുഡിഎഫിന്റെ മധ്യമേഖല ജാഥകള്‍ രണ്ടു ദിവസത്തേക്ക് മാറ്റി വയ്ക്കാന്‍ ധാരണ. ധനമന്ത്രി കെ.എം. മാണിയുടെ ആവശ്യം പരിഗണിച്ചാണ് താരുമാനം. മറ്റെല്ലാ ജാഥകളും 19ന് തന്നെ നടക്കും. നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
യുഡിഎഫ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മേഖല ജാഥകള്‍ പുനഃക്രമീകരിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ്(എം) ആവര്‍ത്തിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകാതെ രാഷ്ട്രീയ വിശദീകരണവുമായി ജനങ്ങളെ അഭിമുഖീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ മേഖലാ ജാഥകള്‍ നീട്ടിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, ജാഥകള്‍ മാറ്റിവയ്ക്കരുതെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ പരസ്യനിലപാട്.
Discussion about this post