പനമരം: സബ് ട്രഷറി ഉദ്ഘാടനത്തിനെത്തിയ ധനമന്ത്രി കെ.എം. മാണിയെ നടവയലില്‍ ഡിവഐഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കെടി കാണിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത 36 ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ഡി.വൈ.എഫ്.ഐ. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഉദ്ഘാടന വേദിയുടെ 200 മീറ്റര്‍ അകലെ റോഡരികില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരാണ് മന്ത്രി കാറില്‍ നിന്നും ഇറങ്ങുമ്പോഴേക്കും കരിങ്കൊടിയുമായി ഓടിയെത്തിയത്.
ഡി.വൈ.എഫ്.ഐ. വയനാട് ജില്ലാ സെക്രട്ടറി പി.ടി. ബിജു, ജോയിന്റ് സെക്രട്ടറി വി. ഹാരിസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി. സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് മന്ത്രിക്ക് സുരക്ഷ ഒരുക്കിയിരുന്നു.
Discussion about this post