മുംബൈ: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ കെട്ടുകെട്ടിച്ച് ഫൈനൽ പ്രവേശം നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ടീം അംഗങ്ങള അഭിനന്ദനങ്ങൾ കൊണ്ട് മടി നായകൻ മഹേന്ദ്ര സിംഗ് ധോനി. ടീമിന്റെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ധോനി പറഞ്ഞു. തങ്ങൾക്ക് സാധിക്കും എന്ന ടീം അംഗങ്ങളുടെ ആത്മവിശ്വാസമാണ് ടീമിനെ ഇവിടെ വരെയെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ടീമാണ് ചെന്നൈയുടേത്. ഡ്രസിംഗ് റൂം മുതൽ ടീമിന് മികച്ച ഒത്തിണക്കമാണ് ഉള്ളത്. ഇതാണ് തുടർ വിജയങ്ങളുടെ രഹസ്യം. ഫൈനൽ പ്രവേശനം സാധ്യമായതിൽ ടീം അംഗങ്ങളെ പോലെ തന്നെ മാനേജ്മെന്റിനും സപ്പോർട്ടിംഗ് സ്റ്റാഫിനും വലിയ പങ്കുണ്ടെന്നും ചൈന്നൈ നായകൻ പറഞ്ഞു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് കീഴടക്കിയാണ് ചെന്നൈ ഫൈനലിലെത്തിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്.
Discussion about this post