തമിഴ്നാട്ടില്‍ പത്ത് പേര് കൊല്ലപ്പെട്ട വെടിവെപ്പിന് കാരണമായ വേദാന്ത എന്ന കമ്പനിയുടെ ഉടമസ്ഥന് കൃഷ്ണ ഭക്തനും, സസ്യഭൂക്കുമാണ് എന്ന് വ്യക്തമാക്കിയുള്ള മന്ത്രി ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ദുഷ് ലാക്കുള്ളതാണെന്ന വിമര്‍ശനം ഉയരുന്നു. ചിലരുടെ മരണത്തിനിടയാക്കിയ ,തൊഴിലാളി ദ്രോഹം മുഖമുദ്രയാക്കിയ വേദാന്ത കമ്പനി ഉടമ കൃഷ്ണ ഭക്തനാണ് എന്ന് പറയുക വഴി സഖാവ് എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് ചോദ്യം.
തൊഴിലാളി ദ്രോഹത്തിനും വെടിവെപ്പിനും കൃഷ്ണ ഭക്തിയും, സസ്യാഹാരവുമായി എന്താണ് ബന്ധമെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. മതവും ജീവിത രീതിയും നോക്കിയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ തോമസ് ഐസകിന്റെ മതവര്‍ഗ്ഗീയ നിറഞ്ഞ മനസ്സിനെയാണ് പുറത്തു കൊണ്ടു വരുന്നത്.
”വേദാന്തയുടെ എല്ലാ ഫാക്ടറികളും പരിസ്ഥിതിപ്രസ്ഥാനങ്ങളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടെയും നിശിത വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. കമ്പനിയുടെ തൊഴിലാളിദ്രോഹത്തെ ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ഒരേസ്വരത്തില്‍ എതിര്‍ക്കുന്നു. എന്നാലെന്താ, ഒരേസമയം കൃഷ്ണഭക്തനും സമ്പൂര്‍ണ സസ്യഭുക്കുമാണത്രേ, ഈ മുതലാളി.”-എന്നിങ്ങനെയാണ് തോമസ് ഐസകിന്റെ വിമര്‍ശനത്തിലേക്കുള്ള മതത്തിന്റെ ഒളിച്ചു കടത്തല്‍.
https://www.facebook.com/thomasisaaq/posts/2158360447513418
ബിന്‍ലാദനെ കുറിച്ചു പറയുമ്പോള്‍ അയാള്‍ അല്ലാഹു ഭക്തനും, അഞ്ചു നേരം നിസ്ക്കരിക്കുന്നവനും, എസ്കോബാറിനെ കുറിച്ച് എഴുതുമ്പോള്‍ ക്രിസ്തു ഭക്തനും, മദര്‍ തെരേസയ്്ക്ക് പോലും പണം സംഭാവന ചെയ്യുന്ന ആളും തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തുന്ന രീതിയില്‍ അനസ്യൂതം മുന്നോട്ടു പോവുക എന്നണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ പരിഹാസം.
https://www.facebook.com/photo.php?fbid=1650311718421769&set=a.193274284125527.24481945.100003288702440&type=3&theater
Discussion about this post