ലണ്ടന്‍: ബ്രിട്ടനില്‍ സഭയിലിടം നേടുന്ന പ്രമുഖരുടെ പേരുകളില്‍ ഇന്ത്യ വംശജ പ്രീതി പട്ടേലും ഇടംപിടിച്ചു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സഭയിലിടം പടിക്കുന്നവരുടെ ആദ്യപട്ടിക പ്രഖ്യാപിച്ചിരുന്നു.
തൊഴില്‍ വകുപ്പാണ് പ്രീതി പട്ടേലിന് അനുവദിക്കുക.
വിറ്റ്ഹാമില്‍നിന്നുള്ള സാമാജികയായ പ്രീതി മുന്‍ മന്ത്രിസഭയില്‍ ട്രഷറികാര്യ സഹമന്ത്രിയായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്ന എസ്തര്‍ മക്വേ തോറ്റതോടെയാണ് പ്രീതിക്ക് കാബിനറ്റ് പദവി കൈവന്നത്. 43കാരിയായ പ്രീതിയുടെ മാതാപിതാക്കള്‍ ഗുജറാത്തി വംശജരാണ്. 1960കളിലാണ് പ്രീതിയുടെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.
Discussion about this post