മ്യൂണിക്: ജര്‍മന്‍ തലസ്ഥാന നഗരിയില്‍ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദസെമിയില്‍ ഇന്ന് ബാഴ്സലോണയും, ബയേണ്‍ മ്യൂണിച്ചും ഏറ്റമുട്ടും. ബാര്‍സലോണയുമായി ഇന്ന് രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ 0-3ന് പിന്നിലാണ് ബയേണ്‍. പക്ഷേ, തോറ്റെന്നു സമ്മതിക്കാനായിട്ടില്ലെന്നാണ് ബയേണ്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള പറയുന്നത്. രാത്രി 12.15ന് മ്യൂണിക്കിലെ അലിയന്‍സ് അരീനയിലാണ് മത്സരം.
ക്വാര്‍ട്ടറില്‍ പോര്‍ട്ടോയുടെ മൈതാനത്ത് 3-1ന് തോറ്റിട്ടും രണ്ടാം പാദത്തില്‍ 6-1ന് ജയിച്ചവരാണ് ബയേണ്‍. പക്ഷേ കാര്യങ്ങള്‍ അതുപോലെ സുഗമമാമില്ല ജര്‍മ്മന്‍ കരുത്തര്‍ക്ക്. എതിരാളികള്‍ ബാര്‍സലോണയാണ്. വമ്പന്‍ ഫോമിലുള്ള ബാര്‍സയുടെ മുന്‍നിര തന്നെയായിരിക്കും ബയേണിന്റെ സ്വപ്നങ്ങള്‍ക്കു മുന്നില്‍ ഏറ്റവും വലിയ തടസം. മെസ്സി-സുവാരസ്- നെയ്മര്‍ ത്രയങ്ങളില്‍ ഏറെ അപകടം വിതയക്കാനുള്ള കോപ്പുണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ സെമി കളിച്ച കഴിഞ്ഞ അഞ്ച് തവണയും ഫൈനലിലെത്തിയ ബയേണ്‍ ഇത്തവണ പ്രതിസന്ധിയുടെ നടുക്കടലിലാണ്. തുടരെ രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പുറത്തായിട്ടില്ലെന്ന ചരിത്രം നിലനിര്‍ത്താനും അവര്‍ പ്രയാസപ്പെടും. കഴിഞ്ഞ തവണ റയല്‍ മാഡ്രിഡിനോട് തോറ്റു പുറത്താകുകയായിരുന്നു. ഇത്തവണ ബാര്സയോടും തോല്‍വി സമ്മതിക്കേണ്ടി വന്നാല്‍, രണ്ടു തവണയും ജര്‍മന്‍കാരുടെ കഥകഴിച്ചെന്ന നേട്ടം സ്പെയ്ന്‍ സ്വന്തമാക്കും.
Discussion about this post