കോട്ടയം: കെവിനെ കാണാനില്ലെന്ന പരാതി നല്കുന്ന ദിവസം കോട്ടയത്തെ മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കിയ പോലിസുകാരുടെ എണ്ണം ഞെട്ടിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി, പാലാ ഡിവൈ.എസ്.പിമാരും 14 സി.ഐമാരും 30 എസ്.ഐമാരും 500 പോലീസുകാരും ഉള്‍പ്പെട്ട സംഘത്തെയായിരുന്നു സുരക്ഷയ്ക്കായി നയോഗിച്ചത്. . സദാ മുഖ്യമന്ത്രിക്കൊപ്പമുള്ള 18 പോലീസ് കമാന്‍ഡോകള്‍ക്കും സ്ഥിരം പൈലറ്റ്, എസ്കോര്‍ട്ട് സംഘങ്ങള്‍ക്കും പുറമേയാണ് ഈ സംഘം.
മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില്‍ 20 മീറ്റര്‍ വീതം അകലത്തില്‍ പോലീസിനെ വിന്യസിച്ചിരുന്നു. സംഘത്തില്‍ ഗാന്ധിനഗര്‍ എസ്.ഐ: എം.എസ്. ഷിബു ഉണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും കളവാണെന്നു തെളിഞ്ഞു. സുരക്ഷാവ്യൂഹത്തില്‍, ചങ്ങനാശേരി ഡിവൈ.എസ്.പിക്കു കീഴിലുള്ള സംഘത്തിലാണു ഷിബു ഉള്‍പ്പെട്ടിരുന്നത്.
കേരളത്തില്‍ മുമ്പൊരിക്കലും ഒരു മുഖ്യമന്ത്രിക്കും ഇത്രയും സുരക്ഷാസന്നാഹമുണ്ടായിരുന്നില്ല. സോളാര്‍ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കേ മാത്രമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികസുരക്ഷയുണ്ടായിരുന്നത്. സംസ്ഥാനത്ത് ഏതെങ്കിലും രീതിയിലുള്ള ക്രമസമാധാന പ്രശ്നം ഉള്ളപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രിയ്ക്കോ മറ്റു വകുപ്പു മന്ത്രിമാര്്ക്കോ സുരക്ഷ നല്‍കാറുള്ളത്. അതും ഇത്രയധികം പോലിസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത് അപൂര്‍വ്വമാണ്.
Discussion about this post