പോലിസ് അനാസ്ഥ മൂലം കോട്ടയത്ത് കെവിന് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തോടെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം സോഷ്യല്‍ മീഡിയകളില്‍ ശക്തമാവുകയാണ്. പിണറായി രാജിവെക്കണമെന്നാണ് പ്രധാന ആവശ്യം. പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളാണ് പ്രതിഷേധം പ്രകടിപ്പിക്കുന്ന പ്രധാന ഇടം. പ്രത്യേകിച്ചും സദാചാര ആക്രമണത്തിനെതിരായും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് കേരളം നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന പോസ്റ്റുകളുമാണ് വിമര്‍ശകര്‍ പൊങ്കാലയ്ക്കുള്ള ഇടമാക്കിയത്.
ഈ പോസ്റ്റൊക്കെ ഡിലിറ്റ് ചെയ്യാന്‍ പേഴ്സണ്‍ സ്റ്റാഫുകളോട് പറയാതിരുന്നത് അബദ്ധമായെന്നാണ് ചിലരുടെ പരിഹാസം.
ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം. അഞ്ചങ്ങാടി പുതിയേടത്ത് മാമ്മുട്ടിയുടെ മകന് സവാഹീര്‍ എന്ന 28 കാരനെ ‘പ്രദേശത്തെ ഒരു യുവതിയുമായി പ്രണയ ബന്ധം ഉണ്ട്’ എന്നാരോപിച്ച് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ കഴിഞ്ഞ വര്‍ഷം ഇട്ട പോസ്റ്റിലും, ഇപ്പോള്‍ അടുത്തയിട ഇട്ട കുറിപ്പുകള്‍ക്കും കീഴേയാണ് സൈബര്‍ പ്രതിഷേധക്കാര്‍ കൂട്ടമായെത്തി ആക്രമിക്കുന്നത്.
ജോലി ചെയ്യാനറിയില്ലെങ്കില്‍ രാജിവച്ച് പുറത്തു പോകു എന്നിങ്ങനെയാണ് കമന്റുകള്‍.
Discussion about this post