ഡല്‍ഹി : കള്ളപ്പണക്കേസില്‍ പ്രത്യക അന്വേഷണ സംഘം സുപ്രീം കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് മൂന്നാം തവണയാണ് അന്വേഷണസംഘം റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നത്.
ഹര്‍ജിക്കാരായ രാംജഠ്മലാനിയും സുബ്രഹ്മണ്യസ്വാമിയും നല്കിയ സത്യവാങ്മൂലത്തിനു മറുപടി നല്കാന് കേന്ദ്രത്തിനു സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.
കേസിന്റെ വാദത്തിനിടെ രാംജഠ്മലാനി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിനാകില്ലെന്ന് മലാനി പറഞ്ഞു.
Discussion about this post