കറാച്ചിയിലെ സഫോര ചൗരംഗി മേഖലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മോട്ടോര്‍ ബൈക്കിലെത്തിയ ഭീകരര്‍ ഒരു ബസിനു നേരെ നിറയൊഴിയ്ക്കുകയായിരുന്നു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ബസിനുള്ളില്‍ കയറി വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ രക്ഷപെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.ഭീകരരുടെ സന്ദേശങ്ങളടങ്ങിയ ലഘുലേഖകളും സംഭവസ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്.
ഇസ്‌മൈലി വിഭാഗത്തില്‍പെട്ട ജനങ്ങള്‍ സഞ്ചരിച്ച ബസാണ് ആക്രമിക്കപ്പെട്ടത്.
Discussion about this post