ഭീകരസംഘടനയായ ഐഎസ്‌ഐഎസ് നാശം വിതച്ച സിറിയയിലേയും ഇറാഖിലേയും ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന സംഘത്തിനു നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ഹതൂണ്‍ ദോഗനാണ് ഐഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുനത്. ഐഎസ് എന്നാല്‍ ഇസ്ലാം തന്നെയാണെന്നും മറിച്ച് വാദിക്കുന്നവര്‍ കള്ളം പറയുകയുമാണെന്ന് സിസ്റ്റര്‍ ദോഗന്‍ പറയുന്നു.
ജിഹാദിസ്റ്റുകളുടെ ആക്രമണത്തില്‍ പതിനായിരക്കണക്കിനു ക്രിസ്തീയ മത വിശ്വാസികള്‍ തെരുവിലാകുകയുെ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഇവിടുത്തെ സ്ത്രീകളെ അടിമക്കച്ചവടം നടത്തിവരികയാണ്. സുന്നി മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്കാണ് സ്ത്രീകളെ വില്‍ക്കുന്നത്. ലോകചരിത്രത്തില്‍ തന്നെ ഏറ്റവും മൃഗീയമായ പ്രവര്‍ത്തികളാണ് ഐഎസ് ഭീകരര്‍ ഇവിടെ ചെയ്തു വരുന്നതെന്നും സിസ്റ്റര്‍ ദോഗന്‍ പറഞ്ഞു.
ലോകത്തെ മുഴുവന്‍ ഇസ്ലാം മതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഐഎസ്‌ഐഎസിന്റെ ലക്ഷ്യം. ഇസ്ലാം സമാധാനത്തിന്റെ മതമല്ല എന്നും ഇസ്ലാം മതത്തില്‍ ജനാധിപത്യം എന്നൊന്ന് ഇല്ലെന്നും സിസ്റ്റര്‍ ദോഗന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സിറിയയിലോയും ഇറാഖിലേയും സംഭവങ്ങളില്‍ വേണ്ടത്ര പ്രാധാന്യം പാശ്ചാത്യരാജ്യങ്ങള്‍ നല്‍കാത്തതിലുള്ള അതൃപ്തിയും അവര്‍ രേഖപ്പെടുത്തി.
Discussion about this post