ആലുവ; വിവാഹിതയായ യുവതിയെ മുന്‍പ് വിവാഹം ഉറപ്പിച്ചയാള്‍ തട്ടിക്കൊണ്ട് പോയി. യുവതിയുമായി നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന യുവാവാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലുവയിലാണ് സംഭവം നടന്നത്. എടത്തല ശാന്തിഗിരി ആശ്രമത്തിന് സമീപം താമസിക്കുന്ന ഇരുപത് വയസുകാരിയെയാണ് യുവാവും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ട പോയത്. സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ പിതാവിന്റെ സഹോദരി വിജി, യുവതിയുമായി നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന പെങ്ങാട്ടുശേരി വീട്ടില്‍ മുക്താര്‍, കടത്തിക്കൊണ്ടുപോയ വാഹനം ഓടിച്ച എടത്തല പാലോളി വീട് പോത്ത് തൗഫീക്ക് എന്നിവരാണ് കേസിലെ പ്രതികള്‍.
രണ്ട് മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. യുവതിയെ വല്യമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് അമ്മായി ഷിജിയാണ് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ ജേഷ്ഠനും ഭാര്യക്കും ഒപ്പം ആശുപത്രിയിലെത്തി സംസാരിച്ച് കൊണഅടുനിന്ന യുവതിയെ വിജി വലിച്ച് കേറ്റുകയായിരുന്നു.
കൂടെയുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തട്ടിക്കൊണ്ട് പോയ വാഹനത്തെ പോലീസ് പ്ിന്തുടര്ന്നു, അത് മനസ്സില്ാക്കിയപ്പോള് സംഘം കീഴടങ്ങുകയായിരുന്നു. തട്ടിക്കൊണ്ട പോയവര്‍ നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്.
Discussion about this post