ആര്‍എസ്എസ് ബൈഠക്കിന് സ്കൂള്‍ വളപ്പില്‍ സ്ഥലം നല്‍കിയതില്‍ അധികൃതര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച്എസ്എസ്,പാറശാല ഭാരതീയ വിദ്യാപീഠം എന്നീ സ്കൂളുകള്‍ക്കെതിരെയാണ് നടപടി.
സ്ക്കൂളുകളിലെ ആര്‍എസ്എസ് പഠനശിബിരങ്ങള്ക്കെതിരെ സിപിഎം, എസ്ഡിപിഐ പാര്‍ട്ടികള്‍ പലയിടത്തും രംഗത്തെത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് പുതിയതെരുവിലെ സ്വകാര്യ സ്കൂളില്‍ പരിശീലനം നടന്നതിനെതിരേ പ്രതിഷേധമുയരുകയും സ്കൂളിനു നേരെ അതിക്രമം നടക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് ക്യാമ്പുകള്‍ക്കെതിരെ കണ്മൂരില്‍ സിപിഎം ജില്ല സെക്രട്ടറി പി ജയരാജന് രംഗത്തെത്തിയിരുന്നു
Discussion about this post