മുംബൈയില്‍ ന്യൂസിലണ്ടിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളിന് പത്തരമാറ്റ് മികവ്. തുടര്‍ച്ചയായി ജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് ഇന്റര്‍ കോണ്ടിനന്റല് കപ്പ് ഫുട്ബോളില്‍ ന്യൂസിലന്‍ഡിനോടു തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഛേത്രിയുടെ ഗോള്‍ ആശ്വാസമായി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണു ന്യൂസിലന്‍ഡിന്റെ വിജയം. ആദ്യപകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
46-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ആദ്യ ഗോള്‍ നേടിയ ഇന്ത്യക്ക് പക്ഷേ, ലീഡ് അധികനേരം നിലനിര്‍ത്താനായില്ല. 49-ാം മിനിറ്റില്‍ ഇന്ത്യന്‍ വംശജന് സര്‍പ്രീത് സിങിന്റെ പാസില്‍ ആന്ദ്രെ ഡി ജോങ് സമനില ഗോളടിച്ചു. 86-ാം മിനിറ്റില്‍ മോസസ് ഡെയറിലൂടെ ന്യൂസിലന്‍ഡ് വിജയ ഗോളും നേടി.
Discussion about this post